അൾട്രാവയലറ്റ് രശ്മികളെ 10 മണി മുതൽ 3 മണി വരെ സൂക്ഷിക്കുക

അൾട്രാവയലറ്റ് രശ്മികളെ  10 മണി മുതൽ 3 മണി വരെ സൂക്ഷിക്കുക
Apr 19, 2025 11:32 AM | By PointViews Editr

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചിക.തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.

പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ഈ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ, തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക.

മലമ്പ്രദേശങ്ങൾ (High Altitudes), ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവേ UV സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന UV സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും UV സൂചിക ഉയർന്നതായിരിക്കും

Avoid ultraviolet rays from 10 am to 3 pm

Related Stories
നിലമ്പൂരിലെ സ്ഥാനാർത്ഥിത്വം: ചർച്ചാ വിഷയമായി മാറിയ വി.എസ്.ജോയ് യെ അറിയുക.

Apr 19, 2025 03:43 PM

നിലമ്പൂരിലെ സ്ഥാനാർത്ഥിത്വം: ചർച്ചാ വിഷയമായി മാറിയ വി.എസ്.ജോയ് യെ അറിയുക.

നിലമ്പൂരിലെ സ്ഥാനാർത്ഥിത്വം: ചർച്ചാ വിഷയമായി മാറിയ വി.എസ്.ജോയ് യെ...

Read More >>
അരുൺകുമാറിൻ്റെ  കൂട്ടിക്കൊടുപ്പ് മാധ്യമ പ്രവർത്തനത്തിന് എതിരെ ഡോ.ജിൻ്റോ ജോണിൻ്റെ കുറിപ്പ്

Apr 19, 2025 12:30 PM

അരുൺകുമാറിൻ്റെ കൂട്ടിക്കൊടുപ്പ് മാധ്യമ പ്രവർത്തനത്തിന് എതിരെ ഡോ.ജിൻ്റോ ജോണിൻ്റെ കുറിപ്പ്

അരുൺകുമാറിൻ്റെ കൂട്ടിക്കൊടുപ്പ് മാധ്യമ പ്രവർത്തനത്തിന് എതിരെ ഡോ.ജിൻ്റോ ജോണിൻ്റെ...

Read More >>
ദിവ്യ എസ് അയ്യർക്കെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ

Apr 18, 2025 10:53 PM

ദിവ്യ എസ് അയ്യർക്കെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ

ദിവ്യ എസ് അയ്യർക്കെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ വിജിൽ...

Read More >>
വിജയൻ സർക്കാരിൻ്റെ നാലാം വാർഷികാഘോഷം 21 ന് കാസർകോട് വച്ച് വിജയൻ തന്നെ ഉദ്ഘാടനം ചെയ്യും!

Apr 18, 2025 09:00 PM

വിജയൻ സർക്കാരിൻ്റെ നാലാം വാർഷികാഘോഷം 21 ന് കാസർകോട് വച്ച് വിജയൻ തന്നെ ഉദ്ഘാടനം ചെയ്യും!

വിജയൻ സർക്കാരിൻ്റെ നാലാം വാർഷികാഘോഷം 21 ന് കാസർകോട് വച്ച് വിജയൻ തന്നെ ഉദ്ഘാടനം...

Read More >>
ഹമാസ് പട്ടിണിയിലാണ്. ഗാസയിലേക്കുള്ള സഹായങ്ങൾ കൊള്ളചെയ്യലാണ് പുതിയ വഴി.

Apr 18, 2025 02:39 PM

ഹമാസ് പട്ടിണിയിലാണ്. ഗാസയിലേക്കുള്ള സഹായങ്ങൾ കൊള്ളചെയ്യലാണ് പുതിയ വഴി.

ഹമാസ് പട്ടിണിയിലാണ്. ഗാസയിലേക്കുള്ള സഹായങ്ങൾ കൊള്ളചെയ്യലാണ് പുതിയ...

Read More >>
 പാനുണ്ട സിപിഎമ്മിൻ്റെ പ്ലാനുണ്ട കേന്ദ്ര റോഡ് ഫണ്ടിൻ്റെ ചെലവിൽ നാൽപ്പാടി വാസുവിന് സ്മാരകം പണിത് സിപിഎം.

Apr 18, 2025 09:00 AM

പാനുണ്ട സിപിഎമ്മിൻ്റെ പ്ലാനുണ്ട കേന്ദ്ര റോഡ് ഫണ്ടിൻ്റെ ചെലവിൽ നാൽപ്പാടി വാസുവിന് സ്മാരകം പണിത് സിപിഎം.

പാനുണ്ട സിപിഎമ്മിൻ്റെ പ്ലാനുണ്ട കേന്ദ്ര റോഡ് ഫണ്ടിൻ്റെ ചെലവിൽ നാൽപ്പാടി വാസുവിന് സ്മാരകം പണിത്...

Read More >>
Top Stories